Thu. Jan 23rd, 2025
തൃശ്ശൂർ:

 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളേജിലെ ബോര്‍ഡ് വിവാദത്തില്‍ എസ്.എഫ്.ഐ. നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ സി.ജെ.എം. കോടതിയുടെ ഉത്തരവ്.

ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അനീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. വെസ്റ്റ് സി.ഐക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡി.ജി.പിക്കു വരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍. നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വി.എസ്. യദുകൃഷ്ണ എന്നിവരുടെ പേരിലാണ് 153 (എ) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിന് ഉത്തരവ് നല്‍കിയത്. ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതുമാണെന്നാണ് പരാതി.

കോളജിലെ നവാഗതരെ സ്വാഗതം ചെയ്ത് എസ്.എഫ്.ഐയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് വിവാദത്തില്‍പെട്ടത്. നേരത്തെ അയ്യപ്പനെ അവഹേളിച്ചും അശ്ലീലം പറഞ്ഞും ഫെയ്സ്ബുക്ക് പോസ്റ്റിട്ട് സംവിധായകന്‍ പ്രിയനന്ദന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *