Mon. Dec 23rd, 2024
ചെന്നൈ:

 

പ്രമുഖ കർണ്ണാടക സംഗീതജ്ഞയും, പിന്നണിഗായികയുമായ സുധ രഘുനാഥന്റെ മകളുടെ വിവാഹത്തെച്ചൊല്ലി വിവാദം. ഗായികയുടെ മകൾ മാളവിക അമേരിക്കയിൽ ഡോക്ടരാണ്. മാളവിക തന്റെ വരനായി തിരഞ്ഞെടുത്തിരിക്കുന്നത് മൈക്കിൾ മർഫി എന്ന അമേരിക്കക്കാരനെയാണ്.

ജൂലൈ 11 ന് ചെന്നൈയിൽ വെച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവാഹത്തെച്ചൊല്ലി വളരെയധികം വിമർശനങ്ങളാണ് സുധ രഘുനാഥന്റെ കുടുംബം നേരിടുന്നത്. കൃസ്ത്യൻ മതവിശ്വാസിയായ വരനെക്കുറിച്ചും അയാളുടെ നിറത്തെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.

സുധയും കുടുംബവും കൃസ്ത്യൻ മതത്തിലേക്കു മാറിയെന്ന തരത്തിലും ഊഹാപോഹങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *