കുവൈറ്റ്:
കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 43 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്.
.
പ്രവാസികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ദ്ധനയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണത്തില്‍ 59 ശതമാനം വര്‍ദ്ധനയും രേഖപ്പെടുത്തിയതായി അല്‍ ഖബാസ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
1999 മുതല്‍ നിലവിലുള്ള കാലം വരെ സ്വദേശി ജീവനക്കാരുടെ എണ്ണം 81000 ആയി വര്‍ദ്ധിച്ചു. പ്രതിവര്‍ഷം 4091 എണ്ണമാണ് വര്‍ദ്ധിക്കുന്നത്.
പ്രവാസി ജീവനക്കാരുടെ എണ്ണം 18000 ആയും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുടെ എണ്ണം 20 വര്‍ഷത്തിനുള്ളില്‍ 1678 ആയും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.