Fri. Jan 10th, 2025
മാറക്കാന:

കോപ്പ അമേരിക്ക ഫുട്‍ബോളിൽ ഗ്രൂപ്പ് സിയിൽ ഉറുഗ്വേ നിലവിലെ ജേതാക്കളായ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. 82-ാം മിനിറ്റില്‍ എഡിസൺ കവാനിയാണ് നിര്‍ണായക ഗോള്‍ നേടിയത്. ടൂര്‍ണമെന്‍റില്‍ കവാനിയുടെ രണ്ടാം ഗോളാണിത്.

ഗ്രൂ​പ്പ് സി​ യി​ൽ ചാമ്പ്യന്മാരായാണ് ഉ​റു​ഗ്വെ​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം. ചി​ലി നേ​ര​ത്തെ ത​ന്നെ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ചി​ലി​യ്ക്ക് ആ​റ് പോ​യി​ന്‍റാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം ഗ്രൂ​പ്പ് സി​യി​ലെ ഇ​ക്വ​ഡോ​ർ-​ജ​പ്പാ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഇ​തോ​ടെ ഇ​രു ടീ​മു​ക​ളും ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി. തു​ട​ക്കം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ജ​പ്പാ​ൻ 15-ാം മി​നി​റ്റി​ൽ ത​ന്നെ ആ​ദ്യ ഗോ​ൾ നേ​ടി. ഷോ​യ ന​ക​ജി​മ​യാ​ണ് ജ​പ്പാ​ന്‍റെ ഗോ​ൾ സ്കോ​റ​ർ. 35-ാം മി​നി​റ്റി​ൽ എ​യ്ഞ്ച​ൽ മി​ന​യി​ലൂ​ടെ ഇ​ക്വ​ഡോ​ർ തി​രി​ച്ച​ടി​ച്ചു.

ക്വാര്‍ട്ടറിൽ ശനിയാഴ്ച ഉറുഗ്വേ പെറുവിനെയും ചിലി കരുത്തരായ കൊളംബിയയെയും നേരിടും.

Leave a Reply

Your email address will not be published. Required fields are marked *