Wed. Jan 22nd, 2025
ആലപ്പുഴ:

 

 

സന്ന്യാസിക്കൊപ്പം പശുവുമായി മഥുരയിലേക്കു പോയ ക്ഷീരകര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമനാണ് മരണമടഞ്ഞത്. പെരിങ്ങാലയിലുള്ള ആശ്രമത്തിലെ ഒരു സ്വാമി ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള വൃന്ദാവന്‍ ആശ്രമത്തിലേക്കു വെച്ചൂര്‍ പശുവിനെ വാങ്ങാനാണ് വിക്രമനെയും കൂട്ടി കഴിഞ്ഞ 16 ന് പോയതെന്നു ബന്ധുക്കള്‍ പറഞ്ഞു.

വിക്രമന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു കാട്ടി മക്കളായ വിദ്യ, അരുണ്‍ എന്നിവര്‍ ഡിവൈ.എസ്.പിക്കു പരാതി നല്‍കി. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌‌മോർട്ടം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *