Mon. Dec 23rd, 2024
കാസര്‍കോട്:

 

പശുക്കടത്ത് ആരോപിച്ച് രണ്ടു പേരെ മർദ്ദിച്ചു. കര്‍ണ്ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മര്‍ദ്ദിച്ച് പശുക്കളെയും പിക്കപ്പ് വാനും അക്രമികള്‍ കൊണ്ടുപോയി. ‌വാഹനത്തിലുണ്ടായിരുന്ന പണവും മോഷ്ടിച്ചു.

തിങ്കളാഴ്ച രാവിലെ 6.30 നാണ് സംഭവം നടന്നത്. ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെടുന്ന എന്മകജെ മഞ്ചനടുക്കത്താണ് സംഭവം നടന്നത്.

ആക്രമിക്കപ്പെട്ട ഡ്രൈവറേയും സഹായിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാൻ ഡ്രൈവർ ഹംസ, സഹായി അൽത്താഫ് എന്നിവരെയാണ് ചെങ്കള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ബദിയടുക്ക പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മുമ്പും ഇത്തരം സംഭവങ്ങൾ കാസർക്കോട്ട് ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *