നിരവധി പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേയില്‍ നിന്നുള്ള പ്രകാശം മൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനായുള്ള ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ഐ.ഒ.എസ്. ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കും. നിലവില്‍ യൂട്യൂബ്, ട്വിറ്റര്‍, മെസഞ്ചര്‍ എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്. ഹൈഡ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് – വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ലാസ്റ്റ് സീന്‍ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ആകും, ഒപ്പം ഒരു സന്ദേശം ഒരു ഉപയോക്താവിന് ലഭിച്ചു എന്ന് കാണിക്കുന്ന ഇരട്ട നീല ടിക്ക് ഒഴിവാക്കാനും ഇപ്പോള്‍ സാധിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ നില്‍ക്കുന്ന കാര്യം മറയ്ക്കാന്‍ സാധിക്കില്ല. ഇതും മറയ്ക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കും എന്നാണ് സൂചന.