Mon. Feb 10th, 2025
എറണാകുളം:

 

പ്രശസ്ത എഴുത്തുകാരൻ ഒ.വി. വിജയന്റെ സ്മരണാർത്ഥം നവീന സാംസ്കാരിക കലാകേന്ദ്രം നൽകി വരുന്ന ഒ.വി. വിജയൻ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നിനും 2018 ഡിസംബർ 31 നും ഇടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച മലയാളം നോവലുകൾക്കാണ് പുരസ്കാരം. തർജ്ജമചെയ്ത നോവലുകൾ പരിഗണിക്കില്ല.

50001 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് സമ്മാനം. എഴുത്തുകാർക്കും പ്രസാധകർക്കും നോവലുകൾ അയക്കാം. വായനക്കാർക്ക് കൃതികൾ നിർദ്ദേശിക്കാം.

പുരസ്കാരത്തിനു പരിഗണിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ കൺവീനർ, ഒ.വി. വിജയൻ അവാർഡ് കമ്മിറ്റി, തണൽ, കിഴക്കേക്കര റോഡ്, തൃക്കാക്കര പി.ഒ, കൊച്ചി 682 012 എന്ന വിലാസത്തിലേക്ക് അയക്കാം. അവസാന തീയതി ജൂലൈ 31.

By Ishika

Leave a Reply

Your email address will not be published. Required fields are marked *