Mon. Dec 23rd, 2024
റാവല്‍പിണ്ടി:

 

പാക്കിസ്ഥാനിലെ റാവല്‍പിണ്ടി സൈനിക ആശുപത്രിയില്‍ സ്‌ഫോടനം. പത്തിലധികം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. സ്‌ഫോടനം ഉണ്ടായത് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തിന് സമീപമാണ്. ജയ്ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മൗലാനാ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലാണ് സ്ഫോടനം നടന്നത്.

വലിയ തോതില്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മാധ്യമങ്ങളെ സ്‌ഫോടന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് സൈന്യം തടഞ്ഞു. അതേസമയം ,പ്രദേശവാസികള്‍ ആശുപത്രിയില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി പുറത്തുവിട്ടതോടെ സ്‌ഫോടനം പുറം ലോകം അറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *