Wed. Nov 6th, 2024
പാരീസ്:

 

തീവ്രവാദ വിഷയത്തില്‍ ഉറക്കം നടിച്ചിരിക്കുന്ന പാക്കിസ്ഥാനെ വിറപ്പിച്ച് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് രംഗത്ത്. തീവ്രവാദത്തെ തുടച്ചുനീക്കിയില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്.എ. ടി.എഫ്. മുന്നറിയിപ്പ് നല്‍കി. വരുന്ന ഒക്ടോബറോടുകൂടി യു.എന്‍. നിര്‍ദ്ദേശിച്ച ഭീകരവിരുദ്ധ നടപടികള്‍ സ്വീകരിക്കണമെന്ന് എഫ്.എ. ടി.എഫ്. പാക്കിസ്ഥാന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര സാമ്പത്തിക ഉപരോധങ്ങള്‍ അടക്കം നേരിടേണ്ടി വരും. ആഗോള സമിതിയില്‍ ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളാണ് പാക്കിസ്ഥാനെതിരെ രംഗത്തെത്തിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനിപ്പിക്കാനും ഭീകരസംഘടനകളുടെ സാമ്പത്തിക സ്രോതസ് തടയിടാനും മതിയായ നടപടികള്‍ എടുത്തില്ലെന്നും സമിതി വിമര്‍ശിച്ചു. പാക്കിസ്ഥാന് അനുകൂലവാദവുമായി ചൈന രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *