Fri. Nov 22nd, 2024
ജാംനഗർ:

 

ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ.​പി​.എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ഞ്ജീ​വ് ഭ​ട്ടി​ന് ഗുജറാത്തിലെ ഒരു കോടതി ജീവപര്യന്തം വിധിച്ചിച്ചിരിക്കുന്നു. 30 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ക​സ്റ്റ​ഡി മ​ര​ണ​​ക്കേസ് കുത്തിപ്പൊക്കിയെടുത്ത് അദ്ദേഹത്തിനു ശിക്ഷ വാങ്ങിക്കൊടുത്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ. ഗു​ജ​റാ​ത്തി​ലെ ജാം​ന​ഗ​ർ സെ​ഷ​ൻ​സ് കോ​ട​തി​യാണ് ഈ കേസിൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വിധിച്ചിട്ടുള്ളത്. 1990-ൽ ​ന​ട​ന്ന ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു 302-ാം വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ശി​ക്ഷ.

അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിന്നെന്ന് ആരോപിച്ച് സഞ്ജീവ് ഭട്ടിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2015 ആഗസ്റ്റിൽ പിരിച്ചുവിട്ടിരുന്നു.

സഞ്ജീവ് ഭട്ടിന്റെ ശിക്ഷാവിധി വന്നശേഷം അദ്ദേഹത്തിന്റെ പത്നി ശ്വേത ഫേസ് ബുക്കിലെഴുതിയ വരികൾ:-

ചെയ്യാത്ത ഒരു കുറ്റത്തിന്റെ പേരിൽ ഇന്ന് സെഷൻസ് കോടതി സഞ്ജീവിന് ജീവപര്യന്തം നൽകിയിരിക്കുകയാണ്. സഞ്ജീവിനു പിന്തുണ നൽകിയ എല്ലാവർക്കും- നിങ്ങളുടെ വാക്കുകൾ സാന്ത്വനവും, പ്രോത്സാഹനവും നൽകിയിരുന്നെങ്കിലും, നടപടിയില്ലാത്ത വാക്കുകൾ കൊണ്ട് പ്രയോജനമില്ല. രാജ്യത്തെയും, അതിലെ ജനങ്ങളേയും ആത്മാർത്ഥതയോടെ സേവിച്ച ഒരു മനുഷ്യനെതിരെ ഇത്തരം ഒരു അധർമ്മം നടക്കാൻ നിങ്ങൾ അനുവദിക്കുകയാണെങ്കിൽ നിങ്ങളുടെ പിന്തുണയ്ക്കു യാതൊരു അർത്ഥവുമില്ല.

ഐ.പി.എസ്. അസോസിയേഷന്:- നിങ്ങൾക്കിടയിലെ ഒരാൾ, സത്യസന്ധനായ ഒരു ഐ.പി.എസ്. ഓഫീസറായി പ്രവർത്തിച്ചതിന്റെ പേരിൽ, പീഡനം അനുഭവിക്കുകയാണ്. നിങ്ങൾ അദ്ദേഹത്തോടൊപ്പം നിന്നില്ല, നിങ്ങൾ അദ്ദേഹത്തെ സംരക്ഷിച്ചില്ല. പ്രതികാരദാഹികളായ ഈ സർക്കാരിനെതിരായി അദ്ദേഹം പോരാടിക്കൊണ്ടിരുന്നു. നിങ്ങൾ ഇനിയും എത്ര കാലം മൌനം പാലിച്ച് വെറും കാഴ്ചക്കാരെപ്പോലെ നിലകൊള്ളും എന്നാണ് ചോദിക്കാനുള്ളത്.

ഈ രാജ്യം തികച്ചും ഒരു ഇരുണ്ട ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ഞങ്ങൾ അവസാനശ്വാസം വരെ പോരാടിക്കൊണ്ടിരിക്കും. പക്ഷേ ഒരു ഒറ്റയാൾ പോരാട്ടമാണോ നടത്തിക്കൊണ്ടിരിക്കുന്നത് എന്നേ അറിയാനുള്ളൂ. അതോ, ഈ ജനങ്ങൾക്കു വേണ്ടി എന്നും പോരാടിയ ഒരു മനുഷ്യനു വേണ്ടി, ജനാധിപത്യരാജ്യത്തെ ജനങ്ങളും പോരാടാനുണ്ടാവുമോ?

ഉണരാൻ സമയമായി. ഇന്ന് ഞങ്ങൾക്കാണിതു സംഭവിച്ചതെങ്കിൽ നാളെ നിങ്ങൾക്കായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *