Sun. Dec 22nd, 2024
ന്യൂഡൽഹി:

 

ഇന്ത്യയിലെ പ്രധാന ലീഗായി ഐ.എസ്.എല്‍. മാറുമെന്ന് സൂചന. ഇക്കാര്യത്തില്‍ എ.ഐ.എഫ്.എഫ്. തീരുമാനമെടുത്തു കഴിഞ്ഞെന്നും, ഔദ്യോഗിക പ്രഖ്യാപനം അടുത്ത മാസമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐ ലീഗാണ് ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗ്. ഐ.എസ്.എല്‍. ഈ സ്ഥാനത്തേക്ക് എത്തുന്നതോടെ ഐലീഗ്, രാജ്യത്തെ രണ്ടാം ലീഗായി മാറും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ഇന്ത്യയിലെ ഒന്നാം നമ്പർ ലീഗാക്കി മാറ്റുന്നതോടെ ഐലീഗിന്റെ പ്രധാന്യം ഇടിയും. ഇത് വരെ നോക്കൗട്ട് ടൂര്‍ണമെന്റായി കണക്കാക്കിയിരുന്ന ഐ.എസ്.എല്‍. ഇന്ത്യയിലെ പ്രധാന ലീഗായി മാറുന്നതോടെ എ.എഫ്.സി. ചാമ്പ്യൻസ് ലീഗിലേക്കുള്ള പ്ലേ ഓഫ് യോഗ്യത ലഭിക്കുന്നത് ഐ.എസ്.എല്ലിലെ ചാമ്പ്യൻമാർക്കാകും. ഐ ലീഗിനും, ഐ ലീഗ് ടീമുകള്‍ക്കും കനത്ത തിരിച്ചടി നല്‍കുന്ന നീക്കമാണിത്.

ഇന്ത്യയിലെ പ്രധാന ലീഗാക്കി പ്രഖ്യാപിച്ചാലും ഐ.എസ്.എല്ലില്‍ പ്രൊമോഷനോ, റെലഗേഷനോ ഉണ്ടാകില്ല. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴി വെക്കും. പ്രൊമോഷനോ റെലഗേഷനോ ഇല്ലാത്ത ഐ.എസ്.എല്ലില്‍ വന്‍ തുക ഫ്രാഞ്ചൈസി ഫീസ് നല്‍കിയാലേ ടീമുകള്‍ക്ക് പങ്കെടുക്കാനും സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *