Mon. Dec 23rd, 2024

ന്യൂഡൽഹി :

വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ. ലോക്സഭയിൽ അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്ക് നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പരാമർശം. എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠന വിവരം കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയെ അറിയിച്ചു.

നേ​ര​ത്തെ, നി​പ്പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം തേ​ടി കേ​ന്ദ്ര വൈ​റോ​ള​ജി വി​ഭാ​ഗം തൊ​ടു​പു​ഴ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. 36 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ചെ​ന്നും മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. ഇതില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വടക്കന്‍ പറവൂര്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള 8 അംഗ വിദഗ്ദ്ധ സംഘം സാമ്പിളുകള്‍ ശേഖരിച്ചത്. വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നി​പ്പ രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​ദ്യാ​ർ​ത്ഥി​യു​ടെ കോ​ള​ജി​നും താ​മ​സ സ്ഥ​ല​ത്തി​നും സ​മീ​പ​ത്തെ വ​വ്വാ​ൽ ആ​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​. പൂ​നെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ നി​ന്നും ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​മു​ള്ള വിദഗ്ദ്ധരാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വടക്കൻ പറവൂർ സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ മൂന്നിനാണ് നിപ സ്ഥിരീകരിച്ചത്. അന്‍പത് പേരുടെ രക്തസാംപിളുകള്‍ പരിശോധിച്ചതില്‍ ഫലം നെഗറ്റീവ് ആയിരുന്നു. 330 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. നിപ ബാധയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 18 പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *