Sun. Dec 22nd, 2024

എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷിക്കാനും വിമർശകനുമായ ടി.ടി. ശ്രീകുമാറിന്റെ ഏറ്റവും പുതിയ പുസ്തകം ‘ചരിത്രവും സംസ്കാരവും’ വിപണിയിലെത്തി. ടി.ടി. ശ്രീകുമാർ രചിച്ച ലേഖനങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കോഴിക്കോട് വെച്ച് നടന്ന കേരളം ചരിത്ര കോൺഗ്രസിൽ വെച്ച് സുഹൃത്തുക്കളാണ് പുസ്തകം പ്രസിദ്ധീകരിക്കാൻ ആവശ്യമായ പ്രചോദനം നൽകിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചരിത്രവിഭാഗം അധ്യക്ഷനായ ഗോപകുമാറാണ് ഇത്തരമൊരു ആശയം പകർന്നത്.

മഹത്തായ വാക്കുകൾക്ക് അച്ചടി മഷി പടർത്തുവാൻ വേണ്ട എല്ലാ സഹായവുമായി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പ്രൊഫ. കാർത്തികേയനും എത്തിയപ്പോഴാണ് പുസ്തകം വെളിച്ചം കണ്ടത്. രമ്യ കെ. ജയപാലനാണ് പുസ്തകത്തിന്റെ എഡിറ്റർ. പുസ്തകത്തിന് വേണ്ടി ആദ്യാവസാനം പ്രയത്നിച്ച രമ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് അസിസ്റ്റന്റ് കൂടെയാണ്.

ഇരുന്നൂറോളം പേജുള്ള ഈ പുസ്തകത്തിന് 120 രൂപയാണ് വില. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിപണന ശാലകളിലും, പുസ്തകച്ചന്തകളിലും പുസ്തകം ലഭ്യമാണ്.

ലോക രാജ്യങ്ങൾ പോലും പല കാര്യത്തിനും കേരളത്തെ മാതൃകയാക്കുന്ന ഇന്നത്തെ കാലത്ത് നിരവധി ചർച്ചകളിലേക്കും ചിന്തകളിലേക്കും വഴിതുറക്കുകയാണ് ടി.ടി. ശ്രീകുമാർ തന്റെ ലേഖനങ്ങളിലൂടെ.

ഹൈദരാബാദ് ഇഫ്ലു സർവകലാശാലയിൽ പ്രൊഫസറായ ഇദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ, ഉത്തരാധുനികക്കപ്പുറം, ചരിത്രവും ആധുനികതയും, സിവിൽ സമൂഹവും ഇടതുപക്ഷവും, വായനയും പ്രതിരോധവും, നവ സാമൂഹികത, എന്നിവയാണ്.

കൂടാതെ വിവിധ ദേശിയ പ്രാദേശിക പത്രങ്ങളിലും ആനുകാലികങ്ങളിലും രാഷ്ട്രീയ നിരീക്ഷകനായും വർത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *