Mon. Dec 23rd, 2024
അഞ്ചൽ:

 

വീട്ടമ്മയെ അഞ്ചൽ എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ബിനുദയൻ മർദ്ദിച്ചതായി പരാതി. അഞ്ചൽ പനയഞ്ചേരി കൃഷ്ണാലയത്തിൽ രജനി വിക്രമനാണു മർദ്ദനം ഏറ്റത്. ചൊവ്വാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവം. എസ്.എഫ്.ഐ. നേതാവും അഞ്ചൽ സർവീസ് ബോർഡ് അംഗവുമായ ബിനു ദയന്റെ വീട്ടിലെ പട്ടി, രജനിയുടെ മകളെ കടിയ്ക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനാണ് വീട്ടമ്മയ്ക്ക് മർദ്ദനം ഏറ്റത്.

വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയ ബിനുദയനെ നാട്ടുകാർ തടഞ്ഞുവെച്ച് അഞ്ചൽ പോലീസിലേൽപ്പിക്കുകയായിരുന്നു. വീട്ടമ്മ നൽകിയ പരാതിയെത്തുടർന്ന് അഞ്ചൽ പോലീസ് മൊഴി രേഖപ്പെടുത്തി. ബിനുവിനെതിരെ കേസെടുത്തതായി അഞ്ചൽ എസ്.ഐ ശ്രീകുമാർ പറഞ്ഞു. ബിനു ദയൻ പോലീസ് കസ്റ്റഡിയിലാണ് ഇപ്പോൾ. വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയശേഷം ഇയാൾ നിലത്തിട്ട് വലിച്ചിഴച്ചതായും പരാതിയിൽ പറയുന്നു. മർദനമേറ്റ രജനിവിക്രമനെ അഞ്ചൽ പോലീസ് പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *