ഗയ:
ഉഷ്ണ തരംഗത്തിൽ 31 പേര്‍ മരിക്കാന്‍ ഇടയായതിനു പിന്നാലെ അസാധാരണ നടപടിയുമായി ബീഹാറിലെ ഗയ ജില്ലാ ഭരണകൂടം. ജനങ്ങള്‍ വീടിന് പുറത്തിറങ്ങുന്നതു തടയാന്‍ ജില്ലാ കലക്ടര്‍ അഭിഷേക് കുമാര്‍ സിങ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാവിലെ 11നും വൈകീട്ട് നാലിനുമിടെ ജനങ്ങള്‍ വീടിനുള്ളിൽത്തന്നെ കഴിയണമെന്ന് ജില്ലാ കലക്ടര്‍ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗങ്ങളോ സമ്മേളനങ്ങളോ അനുവദിക്കില്ല. കൊടും ചൂടുള്ള സമയത്ത് വീടിന് പുറത്തിറങ്ങരുതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടരുതെന്നും ജനങ്ങളെ അറിയിക്കാനാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കൊടും ചൂടിനെത്തുടര്‍ന്ന് ബീഹാറിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും ജൂണ്‍ 22 വരെ അടച്ചിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തുന്ന നടപടി രാജ്യത്ത് ആദ്യമായിരിക്കാമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.