Wed. Jan 22nd, 2025
കോഴിക്കോട്:

 

കോഴിക്കോട് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങി. ഉത്പന്നങ്ങള്‍ തൂക്കി നല്‍കാന്‍ ആവശ്യപ്പെട്ട റേഷന്‍ വ്യാപാരികളെ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ജില്ലയിലെ റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കില്ല.

കൊയിലാണ്ടി കരിവണ്ണൂര്‍ സിവില്‍സപ്ലൈസ് ഗോഡൗണിലെ തൊഴിലാളികള്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളെ ആക്രമിച്ചുവെന്നാണ് പരാതി. റേഷന്‍ കടയില്‍ ഇറക്കുന്ന അരി അടക്കമുള്ളവ തൂക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളിലേക്ക് വഴിവച്ചതെന്ന് നേതാക്കള്‍ പറയുന്നു. ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ദിവസം മുഴുവന്‍ കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *