Mon. Dec 23rd, 2024
ബംഗളൂരു:

ബംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന ജലസംഭരണി തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. 110 എം.എല്‍.ഡി. ജലസംഭരണിയാണ് തകര്‍ന്നു വീണത്.

നോര്‍ത്ത് ബെംഗളൂരുവിലെ അമൃതഹള്ളിയില്‍ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. 40 അടി ഉയരമുള്ള ജലസംഭരണിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേയാണ് അപകടമുണ്ടായത്. ബംഗളൂരു വാട്ടര്‍ സപ്ലൈയുടെ ഭാഗമായാണ് ജലസംഭരണി നിര്‍മിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *