Wed. Nov 6th, 2024
ഖത്തർ:

 

വരും ദിവസങ്ങളില്‍ ഖത്തറില്‍ ശക്തമായ കാറ്റിനും ഭീമന്‍ തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ബവാരിഹ് എന്ന പേരിലറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റ് ഖത്തറിലുടനീളം ശക്തമായി വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ മുന്നറിയിപ്പ്.

ഇന്നു മുതല്‍ ഒരാഴ്ച മുഴുവന്‍ കാറ്റിനു സാധ്യതയുണ്ട്. തിരമാലകള്‍ 12 അടിയോളം ഉയരാനും പകല്‍ സമയങ്ങളില്‍ മണിക്കൂറില്‍ ഇരുപത് മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗത കാറ്റ് വീശാനും സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കടുത്ത ചൂടായതിനാല്‍ കടുത്ത പൊടിക്കാറ്റുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പകല്‍ സമയങ്ങളില്‍ പുറം ജോലികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നനും സാമൂഹികമാധ്യമങ്ങൾ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *