Mon. Dec 23rd, 2024

മണ്ണാർക്കാട്:

പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി ഡി​.വൈ.​എ​ഫ്.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. യു​വ​തി​യു​ടെ പ​രാ​തി തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മു​ണ്ടാ​യ​താ​ണ്. ജി​ല്ലാ ഘ​ട​ക​ത്തി​ൽ​നി​ന്ന് ചി​ല​രെ ഒ​ഴി​വാ​ക്കി​യ​ത് മ​റ്റ് പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും റ​ഹീം വ്യ​ക്ത​മാ​ക്കി.

കഴിഞ്ഞ ദിവസം പി.കെ ശശി എം.എൽ.എ ക്കെതിരെ പരാതി നല്‍കിയ യുവതി നേതൃസ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. ജില്ലാ കമ്മറ്റി, ബ്ലോക്ക് കമ്മറ്റി സ്ഥാനങ്ങളാണ് രാജി വെച്ചത്. ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. എലപ്പുള്ളിയില്‍ നടന്ന ഡി.വൈ.എഫ്.ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് രാജിക്കത്ത് കൈമാറിയത്.

പാലക്കാട് ഡി.വൈ.എഫ്.ഐ യുടെ പുതിയ ജില്ലാ സെക്രട്ടറിയായി റ്റി.എം ശശിയെയും പ്രസിഡന്റായി പി.പി സുമോദിനെയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇരുവരും പി.കെ. ശശിയുടെ ഉറച്ച അനുയായികളാണ്. അതേ സമയം യുവതിയെ പിന്തുണച്ച ജില്ലാ സെക്രട്ടറിയേറ്റംഗം ജിനീഷിനെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. പരാതിക്കാരിയെ അവഹേളിച്ച് പോസ്റ്റിട്ട മറ്റൊരു നേതാവിനെ ജില്ല വൈസ് പ്രസിഡന്റുമാക്കി. ജില്ല സെക്രട്ടേറിയറ്റില്‍ മതിയായ ഹാജര്‍നില ഇല്ലാത്തതിനാല്‍ നേരത്തെ ഇയാൾക്കു കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. അതോടെ ആരോപണവിധേയനെ സംരക്ഷിക്കുന്നവര്‍ക്കൊപ്പം തുടര്‍ന്നുപോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി രാജി വെച്ചത്.

എം.​എ​ൽ​.എ ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​ശേ​ഷം സം​ഘ​ട​ന​യു​ടെ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് താ​ൻ നി​ര​ന്ത​രം വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​നി​ക്കൊ​പ്പം നി​ല​കൊ​ണ്ട​ത് വ​ള​രെ ചു​രു​ക്കം അം​ഗ​ങ്ങ​ളാ​യി​രു​ന്നു. ത​നി​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ചി​ല​രെ ത​രം​താ​ഴ്ത്തി​യ​താ​യും യു​വ​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.അതേസമയം യുവതി പ്രതിഷേധിച്ച് രാജിവെച്ചതല്ലെന്നും സ്വയം ഒഴിഞ്ഞതാണെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണ് ചെയ്തതെന്നും സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എം.എല്‍.എയെ ആറുമാസത്തേക്കു സസ്‌പെന്‍ഡും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *