ന്യൂഡൽഹി:
ഇടപാടുകാരെ ബുദ്ധിമുട്ടിക്കുന്ന ബാങ്കുകള്‍ക്ക് മൂക്കുകയറിടാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. എ.ടി.എമ്മില്‍ നിന്ന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് നഷ്ടപരിഹാരം അഥവാ പിഴ നല്‍കേണ്ടി വരും. കാലിയായ എ.ടി.എമ്മുകളില്‍ മൂന്നു മണിക്കൂറിനകം പണം നിറയ്ക്കണമെന്നാണ് ചട്ടമെന്നിരിക്കെയാണ് ബാങ്കുകള്‍ ദിവസങ്ങളും മാസങ്ങളും ഇത് പൂട്ടിയിടുന്നത്. ഇത് അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കിയെന്ന് ഡി.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു. പലപ്പോഴും ബാങ്കിന്റെ അലസതയാണ് കാലിയായ എ.ടി.എമ്മുകള്‍ക്ക് കാരണം. ഇത് അവസാനിപ്പിക്കുകയാണ് ഉദേശ്യം.