Mon. Dec 23rd, 2024
മുംബൈ:

 

വിപണി വരുമാന വിഹിതത്തില്‍ രാജ്യത്തെ ടെലകോം കമ്പനികളില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് റിലയന്‍സ് ജിയോ. വോഡഫോണ്‍ ഐഡിയയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഭാരതി എയര്‍ടെല്ലിനെ പിന്തളളിയാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ട്രായുടെ ജനുവരി-മാര്‍ച്ച് പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം റിലയന്‍സ് ജിയോയുടെ ക്രമീകൃത മൊത്ത വരുമാനം നാലു ശതമാനം വര്‍ദ്ധിച്ചു.

2019 ലെ ആദ്യ പാദത്തില്‍ 9,985 കോടി രൂപയായാണ് ഉയര്‍ന്നത്. 8,608 കോടി രൂപയാണ് എയര്‍ടെല്ലിന്റെ ക്രമീകൃത മൊത്ത വരുമാനം. 10,148 കോടി രൂപയാണ് വോഡഫോണ്‍ ഐഡിയയുടെ ക്രമീകൃത മൊത്ത വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *