Sun. Feb 23rd, 2025
കണ്ണൂർ:

കണ്ണൂർ എ. ആർ. ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ രാജിവെച്ചു. ജാതീയമായി അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ചാണ്, കേളകം സ്വദേശിയും കുറിച്യവിഭാഗത്തിൽപ്പെട്ടയാളുമായ കെ.രതീഷ് രാജിക്കത്തു നൽകിയത്.

ഉന്നത ഉദ്യോഗസ്ഥനും, മറ്റു പോലീസുകാരും അടിമയെപ്പോലെ ജോലി ചെയ്യിപ്പിക്കുന്നു എന്നാണ് രതീഷ് പറയുന്നത്. ജോലി നൽകാൻ ചുതലപ്പെട്ട എസ്.ഐ. പുരുഷോത്തമനും, പോലീസുകാരായ മുകേഷ്, രജിത്, പ്രജിത് എന്നിവർക്കും എതിരെയാണ് പരാതി.

അധികൃതർക്കു നല്കിയ പരാതിയിൽ ജയിലിലെ തടവുകാരായ രോഗികൾക്ക് എസ്കോർട്ടാണ് സ്ഥിരമായി നൽകുന്നതെന്ന് രതീഷ് പറയുന്നു.

തുടർച്ചയായി കുറേ ദിവസം ജോലി ചെയ്താലും അവധി നല്കുന്നില്ലെന്നും, നിസ്സാരകാര്യങ്ങൾക്ക് അടിമയെപ്പോലെ ജോലിയെടുപ്പിക്കുന്നു എന്നുമൊക്കെയാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.

2015 ലാണ് രതീഷ് എ.ആർ. ക്യാമ്പിൽ ജോലി ചെയ്യാൻ തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *