Mon. Dec 23rd, 2024
കൊച്ചി:

മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാടുവിട്ട സെന്‍ട്രല്‍ സി.ഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് വച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് കേരളത്തിലേക്കുള്ള യാത്രക്കിടയിലാണ് ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞത്.

മാപ്പ്…. വിഷമിപ്പിച്ചതിന്…

മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്

ഇപ്പോള്‍ തിരികെ യാത്ര…

ഇങ്ങനെയാണ് നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

കരൂര്‍ റെയില്‍വേ പൊലീസില്‍ നിന്നും ഇന്ന് രാവിലെയോടെ മലമ്പുഴ പൊലീസ് ഏറ്റെടുത്ത നവാസ് ഇപ്പോള്‍ കൊച്ചിയിലേക്കുള്ള യാത്രയിലാണ്. പാലക്കാട് വച്ച് കൊച്ചി പൊലീസ് ഏറ്റെടുത്ത അദ്ദേഹം വൈകിട്ട് നാല് മണിയ്ക്ക് മുന്‍പായി കൊച്ചിയിലെത്തും എന്നാണ് കരുതുന്നത്.

മൂ​ന്നു​ദി​വ​സം മു​ന്പാ​ണു ന​വാ​സി​നെ കാ​ണാ​താ​യ​ത്. ന​വാ​സി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് കേ​ര​ള പോ​ലീ​സി​ന്‍റെ ഒദ്യോഗിക ഫേ​സ്ബു​ക്ക് പേ​ജി​ൽ ഉ​ൾ​പ്പ​ടെ അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണു സി​ഐ ന​വാ​സ് നാ​ടു​വി​ട്ട​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ന​വാ​സും എ​സി​പി സു​രേ​ഷ് കു​മാ​റും ത​മ്മി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യി​രു​ന്നെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ഖ​റെ സ്ഥി​രീ​ക​രി​ച്ചു. ഇ​ക്കാ​ര്യം ത​ൻ​റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *