ന്യൂഡൽഹി:
ഇ.എസ്.ഐ. (എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ്) വിഹിതം കുറയ്ക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കും ഒരുപോലെ ആശ്വാസമാകുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇ.എസ്.ഐയുടെ തൊഴിലാളി വിഹിതം 6.5 ശതമാനത്തില്‍നിന്ന് നാലു ശതമാനമാക്കി കുറച്ചു. തൊഴിലുടമകളുടെ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. തൊഴിലാളി വിഹിതം 1.75 ശതമാനത്തില്‍നിന്ന് 0.75 ശതമാനമാക്കിയും കുറച്ചു.
ജൂലൈ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. 3.6 കോടി തൊഴിലാളികള്‍ക്കും 12.5 ലക്ഷം തൊഴില്‍ദാതാക്കള്‍ക്കും ആശ്വാസമാകുന്ന ഉത്തരവാണിത്. രാജ്യത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇ.എസ്.ഐ. വിഹിതം വെട്ടിച്ചുരുക്കിയതെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.