Fri. Nov 22nd, 2024
ബംഗളൂരു:

 

കടം വാങ്ങിയ പണം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ടു. കര്‍ണ്ണാടകയിലെ കോഡിഗെഹള്ളിയിലാണ് സംഭവം. പോസ്റ്റില്‍ കെട്ടിയിട്ട യുവതിയുടെ വീഡിയോ അതുവഴി വന്ന വഴിയാത്രക്കാരന്‍ ചിത്രീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

അതേസമയം, സംഭവം വിവാദമായതോടെ ഏഴുപേരെ ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. എന്നാല്‍, യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്ന ജനക്കൂട്ടത്തിനെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉയരുന്നത്. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *