Wed. Jan 22nd, 2025
തിരുവനന്തപുരം:

പ്രൊഫഷണല്‍ നാടക മത്സരത്തിലെ അവാര്‍ഡ് നിര്‍ണ്ണയം സുതാര്യമല്ലെന്ന് ആരോപിച്ച് കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നാടക പ്രവര്‍ത്തകര്‍ നിരസിച്ചു. അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരത്തില്‍ അവാര്‍ഡുകള്‍ നേടിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അതേസമയം നാടക സമിതികള്‍ക്കുള്ള അനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച അക്കാദമിയുടെ നടപടി പുന:പരിശോധിക്കണമെന്നും കലാകാരന്മാര്‍ ആവശ്യപ്പെട്ടു.

മത്സരത്തില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ രാജീവന്‍ മമ്മിളി, നാടക രചനയക്ക് അവാര്‍ഡ് കിട്ടിയ പ്രദീപ് കുമാര്‍ അവാര്‍ഡുകള്‍ വേണ്ടെന്ന് അക്കാദമിയെ അറിയിച്ചു. പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പ്രധാന അവാര്‍ഡുകളില്‍ മിക്കവയും അക്കാദമി നിര്‍വാഹക സമിതി അംഗത്തിന്റെ നാടകങ്ങള്‍ക്ക് കിട്ടിയതാണ് പ്രതിഷേധത്തിന് കാരണം.

അമച്വര്‍, തീയറ്റര്‍ നാടകങ്ങള്‍ക്കള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുന്ന അക്കാദമി പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വെട്ടിച്ചുരുക്കിയെന്നാണ് ആരോപണം. നാടകസമിതികള്‍ക്ക് നല്‍കിയിരുന്ന ഒരു ലക്ഷം രൂപ സബ്സിഡി ഇല്ലാതാക്കിയെന്നും പ്രതിഷേധക്കാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *