Sat. Nov 23rd, 2024
ന്യൂഡൽഹി:

 

ഉത്തർപ്രദേശ് മുഖ്യമന്തി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് നോയിഡ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ടി.വി. ചാനലിലെ മാധ്യമപ്രവർത്തകനേയും അറസ്റ്റു ചെയ്തതായി അധികാരികൾ പറയുന്നു.

നാഷൻ ലൈവ് എന്ന ചാനലിന്റെ എഡിറ്ററായ അൻശുൽ കൌശിക്കിനെ തിങ്കളാഴ്ച അറസ്റ്റു ചെയ്യുകയും, ചൊവ്വാഴ്ച, 14 ദിവസത്തെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ചാനൽ മേധാവി ഇഷിക സിങ്ങിനും, എഡിറ്റർ അനൂജ് ശുക്ലയ്ക്കും എതിരായി ചുമത്തിയിട്ടുള്ള അതേ കുറ്റം തന്നെയാണ് ചുമത്തിയിരിക്കുന്നത്.

ജൂൺ 6 വ്യാഴാഴ്ച ചാനലിലെ ഒരു ചർച്ചയ്ക്കിടെ, ഒരു സ്ത്രീ ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സംസാരിച്ചിരുന്നു.

നാഷൻ ലൈവിന്റെ എഡിറ്റർ, അൻശുൽ കൌശിക്കിനെ അറസ്റ്റുചെയ്യുകയും ഗൌതം ബുദ്ധനഗറിലെ സുർജ്ജാപ്പൂരിലെ ജില്ലാക്കോടതിയിൽ ഹാജാരാക്കിയെന്നും, 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും ഒരു പോലീസ് ഓഫീസർ പറഞ്ഞതായി ന്യൂസ് ഏജൻസി പി.ടി.ഐ. റിപ്പോർട്ടു ചെയ്തു. ചാനലിന്റെ മറ്റൊരു എഡിറ്റർ ഒളിവിൽ പോയെന്നും, പോലീസ് അയാളേയും തേടിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഈ സംഭവത്തിലെ മൂന്നാമത്തെ അറസ്റ്റാണിത്. ജില്ലാഭരണകൂടവും, പോലീസും കേസെടുത്തതിനു ശേഷം നടത്തിയ അന്വേഷണത്തിൽ, നടത്തിപ്പിന് ആവശ്യമായ ലൈസൻസുകളൊന്നും ചാനൽ കമ്പനിയുടെ പക്കലില്ലെന്ന് വാർത്താവിതരണമന്ത്രാലയത്തിലും അറിയിച്ചിട്ടുണ്ട്.

ആളുകൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, അപകീർത്തികരമായ തരത്തിൽ വാർത്തകൾ ഇറക്കുക, തുടങ്ങിയവ ഉൾപ്പെടുന്ന 153, 501(1), 501, 505(1), 505 (2) എന്നീ വകുപ്പുകളാണ് കൌശിക്കിനു മേൽ ചുമത്തിയിട്ടുള്ളത്.

ചാനലിനെതിരെ അനധികൃത നടത്തിപ്പിനും കേസുണ്ട്.

സാമൂഹിക പ്രവർത്തകരുടേയും, എഡിറ്റേഴ്സ് ഗിൽഡിന്റേയും പ്രതിഷേധങ്ങൾക്കിടെ, ചാനലിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്ടർ 65 ലെ ബ്ലോക്ക് ബിയിലെ കെട്ടിടം പോലീസ് പൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *