ന്യൂഡൽഹി:
ആദായ നികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം അനുഷ്ഠിക്കുന്ന മുതിര്‍ന്ന പന്ത്രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ കേന്ദ്ര ധനകാര്യ മന്ത്രലയം ഉത്തരവിട്ടത്.
ധനകാര്യ മന്ത്രാലയത്തിന്റെ റൂള്‍ 56 പ്രകാരം നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അഴിമതി, അളവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിക്കല്‍, ലൈംഗിക ആരോപണങ്ങള്‍ എന്നിവ നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.