Mon. Dec 23rd, 2024
അഗർത്തല :

ത്രിപുരയിൽ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നു പ​രാ​തി ന​ൽ​കി​യ യുവതിയെ ഒ​ടു​വി​ൽ എം.​എ​ൽ​.എ തന്നെ വി​വാ​ഹം ചെ​യ്തു. ത്രി​പു​ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ ഐ.​പി​.എ​ഫ്.ടി പാർട്ടിയുടെ എം.​എ​ൽ.​എ ധ​ന​ഞ്ജ​യ് ത്രി​പു​ര​യാ​ണ് ത​നി​ക്കെ​തി​രേ പീ​ഡ​ന പ​രാ​തി​ന​ൽ​കി​യ യുവതിയെ​ത്ത​ന്നെ വിവാഹം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പഴയ അഗർത്തലയിലുള്ള ചതുർദാസ് ദേവത ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നതെന്ന് ​ധ​ന​ഞ്ജ​യ് ത്രി​പു​ര​യുടെ അഭിഭാഷകൻ അമിത് ദെബ്ബർമ്മ അറിയിച്ചു.

കഴിഞ്ഞ മേ​യ് 20നാ​ണ് എം.എൽ.എ ക്കെതിരെ പീഡനത്തിന് യുവതി ​അ​ഗ​ർ​ത്ത​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എം​.എ​ൽ.​എ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നും എ​ന്നാ​ൽ, ഇ​പ്പോ​ൾ വി​വാ​ഹം ക​ഴി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നു​മാ​യി​രു​ന്നു യുവതിയുടെ പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് റി​മ​വാ​ലി മണ്ഡലത്തിലെ എം​.എ​ൽ. എ​ യാ​യ ധ​ന​ഞ്ജ​യ് ത്രി​പു​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. അതെ സമയം എം​.എ​ൽ.​എ​ യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത്രി​പു​ര ഹൈ​ക്കോ​ട​തി ത​ള്ളു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ പാ​ർ​ട്ടി ഇ​ട​പെ​ട്ട് കേ​സ് ഒത്തു തീർപ്പാക്കുകയും യുവതിയു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ഗത്യന്തരമില്ലാതെ എം​.എ​ൽ​.എ സമ്മതിക്കുകയുമായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *