Mon. Dec 23rd, 2024
തിരുവനന്തപുരം:

 

ടെക്നോപാർക്കിലെ നിള ബിൽഡിങ്ങിലെ രംഗോലി റസ്റ്റോറന്റ് വൃത്തിഹീനമായ ഭക്ഷണമാണ് കൊടുക്കുന്നതെന്നു പരാതി. പുഴുക്കളുള്ളതും കരിഞ്ഞതും ആയ ഭക്ഷ്യവസ്തുക്കളാണ് നൽകുന്നതെന്ന് അഞ്ജന ഗോപിനാഥ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇതൊക്കെ കഴിക്കാൻ വിധിക്കപ്പെട്ട പാവപ്പെട്ട ടെക്കികളെ സഹായിക്കാൻ ആരെങ്കിലും ഉണ്ടോയെന്നും, ആർക്കെങ്കിലും ഇതിനെതിരെ നടപടിയെടുക്കാമോയെന്നും അവർ ചോദിക്കുന്നു. ആർക്കെങ്കിലും ഇതൊന്ന് അവസാനിപ്പിക്കാമോയെന്നും അവർ തുടർന്നു ചോദിക്കുന്നു.

ഭക്ഷ്യവിതരണശൃംഖലകളായ ഊബർ ഈറ്റ്സിനും, സ്വിഗ്ഗിയ്ക്കും ടെക്നോപാർക്കിന്റെ അകത്തേക്കു പ്രവേശനം ഇല്ലാത്തതും ഇത്തരം റസ്റ്റോറന്റുകളുടെ സമ്മർദ്ദം കൊണ്ടായിരിക്കണമെന്നു വിശ്വസിക്കുന്നതായും അവർ പറയുന്നു. അല്ലെങ്കിൽ ഊബർ ടാക്സികൾ അകത്തു പ്രവേശിക്കുന്നിടത്ത് എന്തുകൊണ്ട് ഊബർ ഈറ്റ്സിനു പ്രവേശനമില്ല എന്നും അവർ ചോദിക്കുന്നു.

അഞ്ജനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ.

https://www.facebook.com/100000678626658/posts/2506035999428996?s=1246205910&sfns=mo

Leave a Reply

Your email address will not be published. Required fields are marked *