Wed. Jan 22nd, 2025

പെരിയ:

കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ കുറ്റപത്രത്തില്‍ സാക്ഷികളായുള്ളത് കുറ്റാരോപിതരും സി.പി.ഐ.എം നേതാക്കളും. പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള സാക്ഷി മൊഴികളാണ് ഇവരുടേതായി രേഖപ്പെടുത്തിയിരിക്കുന്നത്. സാക്ഷിപ്പട്ടിക കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി.

കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചവരാണ് സാക്ഷിപ്പട്ടികയിലുള്ളത്. ഒന്നാം പ്രതി പീതാംബരന്‍ കൃത്യത്തിന് മുമ്പ് തന്റെ ഫോണിലൂടെ മറ്റു പ്രതികളെ ബന്ധപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ തന്നെ ഏല്‍പ്പിച്ച ഫോണ്‍ പിന്നീട് കാണാതായെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുഷയുടെ സാക്ഷിമൊഴി.

Leave a Reply

Your email address will not be published. Required fields are marked *