Wed. Jan 22nd, 2025

ഓസ്ട്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാമ്പയ്ക്കെതിരെ, ഐ.സി.സി. അച്ചടക്ക നടപടിയെടുത്തു. ലോകകപ്പ് മത്സരത്തിനിടെ മോശം ഭാഷയില്‍ സംസാരിച്ചതിനാണ് സാമ്പയ്ക്ക് ഐ.സി.സി. താക്കീത് നല്‍കിയത്. താക്കീതിനൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും താരത്തിനെതിരെ മാച്ച് റഫറി ചുമത്തി.

ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ് ചെയ്യുന്നതിനിടയില്‍ വിന്‍ഡീസ് ഇന്നിംഗ്സിന്റെ ഇരുപത്തിയൊന്‍പതാം ഓവറിലായിരുന്നു സാമ്പ മോശം ഭാഷ ഉപയോഗിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *