ലണ്ടൻ:
ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് വേഗതയേറുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്നും തെരേസാ മേ രാജിവെച്ചതോടെയാണ് ഈ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
അദ്ധ്യക്ഷസ്ഥാനത്തേയ്ക്കുള്ള നാമനിര്‍ദേശപത്രിക ജൂണ്‍ 10 വരെ സമര്‍പ്പിക്കാം. ഇന്നലെയാണ് തെരേസാ മേ രാജിവച്ചത്. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മേയറുമായിരുന്ന ബോറിസ് ജോണ്‍സണ്‍, വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ഹൌസ് ഓഫ് കോമണ്‍സ് ലീഡറായിരുന്ന ആന്‍ഡ്രിയ ലീഡ്സം, പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ്, മുന്‍ ബ്രെക്സിറ്റ് സെക്രട്ടറിയും യുവനേതാവുമായ ഡൊമിനിക് റാബു എന്നിവരാണ് പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതില്‍ നിലവില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളത്.