Mon. Dec 23rd, 2024
ദുബായ്:

 

ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ട് ദുബായില്‍ മരിച്ച 17 പേരില്‍ ആറു മലയാളികള്‍. ഇതില്‍ പത്തോളം ഇന്ത്യക്കാരുണ്ട്. തലശ്ശേരി ചോനോക്കടവ് സ്വദേശി ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരാണ് മരിച്ച മലയാളികൾ.

വ്യാഴാഴ്ച വൈകിട്ട് 5.40 ന് മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനില്‍ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസ്സിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബസ്സിൽ 31 യാത്രക്കാരുണ്ടായിരുന്നു. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ റാഷിദിയ എക്സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവര്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

മരിച്ച ദീപക് കുമാർ തിരുവനന്തപുരം സ്വദേശിയാണ്. ദുബായിയിലെ സി.എം.എസ്. മാനുഫാക്ചറിങ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. ദീപക് കുമാറിന്റെ ഭാര്യയും മകളും ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.

അപകടത്തിൽ മരണപ്പെട്ടവരിൽ ഒരു ഒമാൻ സ്വദേശി, ഒരു അയർലണ്ട് സ്വദേശി, രണ്ട് പാക്കിസ്ഥാൻ സ്വദേശികൾ എന്നിവരും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *