Mon. Dec 23rd, 2024
കൊച്ചി:

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ (നീറ്റ് – NEET) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാനിലെ ജയ്‌പൂർ സ്വദേശിയായ നളിൻ ഖണ്ഡേൽ‌വാൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. റാങ്ക് പട്ടികയില്‍ ആദ്യത്തെ അമ്പതു പേരില്‍ മൂന്നു മലയാളികളുമുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വി.പി എന്നിവരാണ് റാങ്ക് പട്ടികയില്‍ ഇടം പിടിച്ച മലയാളികള്‍.

720 ൽ 701 മാർക്കു നേടിയാണ് നളിൻ ആദ്യറാങ്ക് കരസ്ഥമാക്കിയത്. ഡൽഹിയിൽ നിന്നുള്ള ഭവിക് ബൻസൽ, ഉത്തർ പ്രദേശിൽ നിന്നുള്ള അക്ഷത് കൌശിക് എന്നിവർ 700 മാർക്കു നേടി രണ്ടാം റാങ്കിന് അർഹരായി. 696 മാർക്കു നേടിയ ഹരിയാന സ്വദേശി സ്വസ്തിക് ഭാട്ടിയയ്ക്കാണ് മൂന്നാം റാങ്ക്. തെലങ്കാനയിൽ നിന്നുള്ള മാധുരി റെഡ്ഡിയാണ് ആദ്യത്തെ പത്തു റാങ്കിൽ ഉൾപ്പെട്ട ഏക വിദ്യാർത്ഥിനി. 720 ൽ 695 മാർക്കാണ് മാധുരിക്കു ലഭിച്ചത്.

315 വിദേശികളും, 1209 പ്രവാസികളും പരീക്ഷ ജയിച്ചവരിൽപ്പെടുന്നു.

ഫലം അറിയാൻ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *