Mon. Dec 23rd, 2024

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിനു ശേഷം വിനയന്‍ സംവിധാനം ഏറ്റവും പുതിയ ചിത്രമാണ് ‘ആകാശ ഗംഗ 2’. ഹൊറര്‍ ചിത്രം ആകാശ ഗംഗയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2 ലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന്‍ നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *