Thu. Apr 24th, 2025
ന്യൂഡൽഹി:

കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ അദ്ധ്യക്ഷയായി സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസമർപ്പിച്ചതിന് 12.-13 കോടി വോട്ടർമാർക്ക് സോണിയാഗാന്ധി നന്ദി പറഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വിറ്ററിൽ കുറിച്ചു.

പാർലമെന്റിലെ സെന്റ്രൽ ഹാളിൽ ശനിയാഴ്ച നടന്ന എം.പിമാരുടെ ഒരു യോഗത്തിലാണ് സോണിയയെ നേതാവായി തിരഞ്ഞെടുത്തത്. യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ എം.പിമാരും, രാജ്യസഭ എം.പിമാരും പങ്കെടുത്തു.

ഉത്തർപ്രദേശിലെ റായ്ബരേലി മണ്ഡലത്തെയാണ് സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *