Sun. Dec 22nd, 2024
കോ​ഴി​ക്കോ​ട്:

 

എ​ല്‍​.ജെ​.ഡി-​ജെ.​ഡി.​എ​സ് ല​യ​നം അ​ധി​കം വൈ​കാ​തെ ഉ​ണ്ടാ​കു​മെ​ന്ന് ജെ​.ഡി.​എ​സ്. സം​സ്ഥാ​ന അദ്ധ്യ​ക്ഷ​നും മ​ന്ത്രിയുമായ കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പറഞ്ഞു. ചി​ല സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് മു​ന്നി​ലു​ള്ള​തെന്നും, ദേ​വ​ഗൗ​ഡ​യ്ക്കും എ​തി​ര്‍​പ്പി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

വീ​രേ​ന്ദ്ര​കു​മാ​റു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും മന്ത്രി പ​റ​ഞ്ഞു. ല​യ​നം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി അ​ന്തിമ തീ​രു​മാ​ന​മെ​ടു​ക്കുമെന്നും, ദേ​ശീ​യ​ത​ല​ത്തി​ല്‍ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍ ല​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ചി​ല സാ​ങ്കേ​തി​ക ത​ടസ്സ​ങ്ങ​ളുണ്ടെന്നും, ല​യ​നം ത​ത്കാ​ല​മി​ല്ലെ​ന്നും ഉള്ള നി​ല​പാ​ടി​ലാ​ണ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജ്.

Leave a Reply

Your email address will not be published. Required fields are marked *