വായന സമയം: 1 minute
മുംബൈ:

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി പറയവേയാണ് തനിക്ക് മോദിയേയോ അമിത് ഷായേയോ ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍ പറഞ്ഞത്.

അതേസമയം, അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയേയും, എല്‍.കെ. അദ്വാനിയേയും ജാവേദ് അക്തര്‍ പ്രശംസിച്ചു. വാജ്‌പേയി വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ജാവേദ് അക്തര്‍ ഉയര്‍ത്തിയത്. ബി.ജെ.പിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ രാജ്യദ്രോഹിയാക്കുമെന്നും ജാവേദ് അക്തര്‍ പറഞ്ഞു.

Leave a Reply

avatar
  Subscribe  
Notify of