Tue. Apr 16th, 2024
ആസ്സാം:

മുസ്ലീങ്ങൾ, പാൽ തരാത്ത പശുക്കളെപ്പോലെയാണെന്നും, അത്തരം പശുക്കൾക്ക്, എന്തിനാണ് തീറ്റ കൊടുക്കുന്നത് എന്നും ഒരു ബി.ജെ.പി. എം.എൽ.എ. ചോദിച്ചു. ആസ്സാമിലെ ദിബ്രുഗഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എ. പ്രശാന്ത ഫുക്കൻ ആണ് ഇങ്ങനെ അഭിപ്രായം പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ വോട്ടു ചെയ്യുന്നതിനെക്കുറിച്ചുള്ള അഭിപ്രായത്തിനിടയ്ക്കാണ് ഫുക്കൻ ഇങ്ങനെ പറഞ്ഞത്.

“90 ശതമാനം ഹിന്ദുക്കളും ബി.ജെ.പിയ്ക്കു വോട്ടു ചെയ്തു. മുസ്ലീം സമുദായത്തിലെ 90 ശതമാനം ആളുകളും ഞങ്ങൾക്കു വോട്ടു ചെയ്തില്ല. ഒരു പശു പാൽ തരുന്നില്ലെങ്കിൽ, അതിനു തീറ്റ കൊടുക്കുന്നതിൽ എന്താണ് അർത്ഥമുള്ളത്?” എന്ന് ഫുക്കൻ ഒരു പ്രാദേശിക ചാനലിനോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *