ന്യൂ ദില്ലി:
പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ മെയ് ആറിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി.
ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ പെരുമാറ്റ ചട്ട ലംഘനമല്ലെന്നാണ് കമ്മീഷന്‍ പറയുന്നത്. ഇക്കാര്യം കമ്മീഷന്‍ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ബെഞ്ച് രഞ്ചൻ ഗോഗിയും ജസ്റ്റിസ് ദീപക്ക് ഗുപ്തയും, സഞ്ചീവ് ഖന്നയും ചേർന്നാണ് കോൺഗ്ഗ്രസ്സിൻ്റെ പരാതി കേട്ടത്. പതിനൊന്നോളം ചട്ട ലംഘന പരാതികളാണ് മോദി ഷാക്കെതിരെ ലഭിച്ചത്. അതിൽ രണ്ട് പരാതിയിൽ നടപടി എടുത്തതായും തിരഞ്ഞ്ടുപ്പ് കമ്മീഷൻ കോടതിയെ ബോധിപ്പിച്ചു.