Fri. Apr 19th, 2024
യു.എ.ഇ:

പബ്‌ജി ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയ ഭർത്താവിനെതിരെ യുവതി വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തു. യു.എ.ഇയിലാണ് സംഭവം. ഗെയിം കളിക്കുമ്പോൾ തനിക്കു ലഭിക്കുന്ന സന്തോഷവും സമാധാനവും ഇല്ലാതാക്കിയെന്നും, എന്റർടൈൻമെന്റിനു വേണ്ടിയുള്ള തന്റെ അവകാശത്തെ ഭർത്താവ് നിഷേധിച്ചുവെന്നും പറഞ്ഞാണ് യുവതി കേസ് കൊടുത്തത്. അജ്മാനിലെ പോലീസിന്റെ സോഷ്യൽ സെന്ററിന്റെ ഡയറക്ടറായ ക്യാപ്ടൻ വഫ ഖലീൽ ആണ് ഈ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഓൺലൈൻ ഗേമുകളെ സംബന്ധിച്ച് ലഭിക്കുന്ന ഏറ്റവും വിചിത്രമായ പരാതിയാണിതെന്ന് ക്യാപ്റ്റൻ അൽ ഹോസാനി പറഞ്ഞു.

പബ്‌ജിയുമായി ബന്ധപ്പെട്ട വഴക്ക് രൂക്ഷമായതിനെ തുടർന്ന് പോലീസിനെ യുവതി സമീപിക്കുകയായിരുന്നു.
“ചാറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആക്ടിവേറ്റ് ചെയ്യാതെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മാത്രമായിട്ടാണ് അവൾ പബ്‌ജി കളിച്ചിരുന്നതെങ്കിൽ പ്രശനങ്ങൾ ഉണ്ടാവില്ല, എന്നാൽ ഇങ്ങനെ കളിക്കുന്നത് വഴി യുവതി അന്യരുമായി കൂടുതൽ ഇടപെടുകയാണ്,” വളരെ മോശവും സ്ത്രീവിരുദ്ധവുമായ ഭാഷയിലാണ് ക്യാപ്റ്റൻ അൽ ഹോസാനി ഇതിനെതിരെ പ്രതികരിച്ചത്

എന്നാൽ ഭർത്താവ് ഗെയിം കളി നിർത്തണമെന്നാവശ്യപ്പെടാൻ കാരണം, യുവതി കൂടുതൽ ഗെയിമിന് വിധേയപ്പെടുന്നത് തടയാനായിരുന്നു. ഇങ്ങനെ ഗെയിം കളിക്കുമ്പോൾ ഭാര്യയുടെ കടമകൾ ചെയ്യാൻ സാധിക്കാതെ വരുന്നുവെന്നുമാണ് ഭർത്താവിന്റെ പ്രതികരണം. കുടുംബത്തിന്റെ ഐക്യം നിലനിർത്തിപ്പോവാൻ മാത്രമാണ് താൻ ഇങ്ങനൊരു കാര്യം ആവശ്യപ്പെട്ടതെന്നും, എന്നാൽ കാര്യങ്ങൾ ഇങ്ങനെ മാറുമെന്ന് താൻ ഒരിക്കലും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *