Wed. Jan 22nd, 2025

 

ചെന്നൈ:
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘അസുരൻ’ എന്ന ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലായിരിക്കും എത്തുക എന്ന് സംവിധായകൻ. അച്ഛനും മകനുമായിട്ടാണ് ധനുഷ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിലെ ധനുഷിന്റേതായി പുറത്തുവന്ന ഛായാ ചിത്രം വൈറലായിരുന്നു. ഇതേ തുടർന്നാണ് ചിത്രത്തിലെ ധനുഷിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകൻ വെട്രിമാരൻ വെളിപ്പെടുത്തിയത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരൻ’ ഒരുങ്ങുന്നത്. പ്രതികാര കഥയാണ് ചിത്രം പറയുന്നത്.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊല്ലാതവനാണ് ഇരുവരും ചേർന്ന് ചെയ്ത ആദ്യ ചിത്രം. ‘വടചെന്നൈ’യാണ് ഇരുവരുടേതുമായി അവസാനമായി പുറത്തിറങ്ങിയ ചിത്രം.

 

Leave a Reply

Your email address will not be published. Required fields are marked *