Wed. Jan 22nd, 2025

 

ചെന്നൈ:

രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്രം പറയുന്ന സിനിമകളുടെ കാലമാണിത്, രാജ്യം പൊതു തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ജനങ്ങളെ സ്വാധീനിക്കാൻ രാഷ്ട്രീയക്കാർ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി മുൻപെങ്ങും ഇല്ലാത്ത വിധം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു എന്നുവേണം കരുതാൻ. ഇപ്പോഴിതാ ബി.എസ്.പി നേതാവ് മായാവതിയെ കുറിച്ചുള്ള ചിത്രത്തിൽ മായാവതിയായി ബോളിവുഡ് താരം വിദ്യാബാലൻ അഭിനയിക്കുമെന്ന പുതിയ വാർത്തയാണ് പ്രചരിക്കുന്നത്.

സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിദ്യാബാലനെ സമീപിച്ചു എന്നും ചർച്ചകൾ നടന്നുവരികയാണെന്നുമാണ് വാർത്തകൾ. വിനോദ വ്യവസായ റിപ്പോർട്ടറായ രമേശ് ബാലയാണ് ചർച്ച നടക്കുന്നതായി തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. വിദ്യാബാലന്റെ ഭാഗത്തു നിന്നും ഔദ്യോഗികമായ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ‘ജോളി LLB’ എന്ന ഹിന്ദി ചിത്രത്തിന്റെ സംവിധായകൻ സുബാഷ് കപൂർ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും അഭ്യൂഹങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *