Wed. Jan 22nd, 2025

സ്ഫടികം എന്ന ഭദ്രൻ ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ബിജു ജെ. കട്ടക്കൽ. സ്ഫടികത്തിന് ഇനി ഒരു രണ്ടാം ഭാഗമുണ്ടാവില്ലെന്ന് ഭദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭദ്രന്റെ നിലപാടിന് വിരുദ്ധമായി ആടു തോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ നാളെ പുറത്തിറക്കുമെന്നാണ് ബിജു ജെ. കട്ടക്കൽ അറിയിച്ചിരിക്കുന്നത്.

“സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാൽ” എന്ന് ഭദ്രൻ ഫേസ്ബുക്കിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം “മലയാളികളുടെ നെഞ്ചിൽ തറച്ച തോമാച്ചായൻ അവതരിച്ചിട്ട് ഈ മാർച്ച്‌ മാസം മുപ്പതാം തീയതി 24 വർഷം പൂർത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്ഫടികം 2 ഇരുമ്പന്റെ ആദ്യ ടീസർ റിലീസ് ചെയ്യുകയാണ്, തോമാച്ചായനെ മലയാളികളുടെ ചങ്കിൽ കൊത്തിയെങ്കിൽ, തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ പേരും അതെ ചങ്കിൽ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മവിശ്വാസമോ, അഹങ്കാരമോ അല്ല, മറിച്ചത് ഇരുമ്പൻ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം” എന്ന് ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

https://www.facebook.com/photo.php?fbid=367920297153740&set=a.108958326383273&type=3&eid=ARB1k-RndUw9U5EcxDjI81VfVjky_RCJJg1CwKaXEnSPZsMdFdEip-gZDXN2VgypKpFn-1nU2WHCuWWh

സ്ഫടികത്തിൽ സിൽക്‌ സ്മിത് അഭിനയിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളും ഐ.പി.എസ് ഓഫീസറുമായി സണ്ണി ലിയോണും ചിത്രത്തിലുണ്ടാവുമെന്നാണ് ബിജു പറയുന്നത്. ‘യുവേഴ്‌സ് ലവിങ്‌ലി’ എന്ന പുറത്തിറങ്ങാതെ ചിത്രത്തിന്റെ സംവിധായകനാണ് ബിജു.

ഭദ്രൻ സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ സ്ഫടികം എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റായിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ആട് തോമ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സ്ഫടികത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാവ് ആർ.മോഹൻ ഭദ്രനെ നിർബന്ധിച്ചിരുന്നെങ്കിലും സ്ഫടികത്തിന് ഒരു രണ്ടാം ഭാഗമില്ല എന്ന തീരുമാനത്തിൽ ഭദ്രൻ ഉറച്ചു നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *