ആലപ്പുഴ :
സര്‍ക്കാര്‍ ആരോഗ്യപദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയുടെ കാര്‍ഡ് പുതുക്കല്‍ ഏപ്രിലില്‍ ആരംഭിക്കും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ വെച്ചാണ് കാര്‍ഡ് പുതുക്കുന്നത്. ഒരുകുടുംബത്തിലെ അഞ്ചുപേര്‍ക്ക് വരെ പദ്ധതിയില്‍ അംഗങ്ങളാകാം. പരിഷ്‌കരിച്ച പദ്ധതിപ്രകാരം ഓരോ ആള്‍ക്കും പ്രത്യേകം കാര്‍ഡ് നല്‍കും. വര്‍ഷത്തില്‍ അഞ്ചുലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും.
കാര്‍ഡ് പുതുക്കുമ്പോള്‍ നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം ആധാര്‍കാര്‍ഡും നല്‍കണം. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് കാര്‍ഡ് പുതുക്കുന്നതില്‍ മുന്‍ഗണന നല്‍കും. മറ്റുള്ളവര്‍ക്കും ആശുപത്രികളിലെ കൗണ്ടര്‍ വഴിയും കാര്‍ഡ് പുതുക്കി നല്‍കി. ഏപ്രില്‍ അവസാനത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തും. നിലവിലുള്ള സമഗ്ര ആരോഗ്യപദ്ധതിയുടെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും. ഇതില്‍ ഉള്‍പ്പെട്ട 40.96 ലക്ഷം കുടുംബങ്ങളെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലേക്ക് മാറ്റുന്നത്. ഗുണഭോക്താക്കള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാതിരിക്കാനാണ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കാര്‍ഡ് പുതുക്കുന്നത്.