Tue. Apr 16th, 2024
നിസാമാബാദ്:

ലോകസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ സംഖ്യയിലെ വർദ്ധനവു കാരണം തെലങ്കാനയിലെ നിസാമാബാദിൽ വോട്ടിംഗ് മെഷീനുകൾക്കു പകരം ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തീരുമാനിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ.

നിലവിൽ, നിസാമാബാദിനെ പ്രതിനിധീകരിക്കുന്നത് തെലങ്കാന രാഷ്ട്രസമിതിയിലെ കെ. കവിത ആണ്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളാണ് അവർ. നിസാമാബാദിൽ നിന്ന് ഇത്തവണ 185 സ്ഥാനാർത്ഥികൾ ലോകസഭയിലേക്ക് മത്സരിക്കുന്നുണ്ട്. അതിൽ 175 പേർ മഞ്ഞൾ കൃഷിക്കാരാണ്. മഞ്ഞളിന്റെ വില വളരെയേറെ കുറഞ്ഞതിൽ പ്രതിഷേധിച്ചാണ് അവർ നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുള്ളത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ നാലെണ്ണം യോജിപ്പിച്ചാലും, നോട്ടയടക്കം 64 പേരേ ഉൾക്കൊള്ളിക്കാനാവൂ. അതുകൊണ്ടാണ് വോട്ടെടുപ്പിന് ബാലറ്റുപേപ്പർ തന്നെ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനു തീരുമാനിക്കേണ്ടി വന്നത്

Leave a Reply

Your email address will not be published. Required fields are marked *