Sun. Dec 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് വ്യാഴാഴ്ച 120 പേർക്കു കൂടി സൂര്യാതപം. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത ചൂട് തുടരുമെന്നാണു മുന്നറിയിപ്പ്. വെള്ളിയാഴ്ച 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. 31 മുതല്‍ ചൂടിനു നേരിയ കുറവുണ്ടാകുമെന്നാണു വിലയിരുത്തല്‍.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ക്ക് സൂര്യാതപമേറ്റത്. വ്യാഴാഴ്ച മാത്രം 20 പേര്‍ക്കാണിവിടെ സൂര്യാതപമേറ്റത്.

മറ്റു ജില്ലകളില്‍ എറണാകുളം (18), പാലക്കാട് (14), കൊല്ലം (14), കോഴിക്കോട് (13), തൃശൂര്‍ (11) പേര്‍ക്കും സൂര്യാതപമേറ്റു. അമ്മയുടെ ഒക്കത്തിരുന്ന ഒരു വയസ്സുള്ള കുഞ്ഞ്, സിവില്‍ പൊലീസ് ഓഫിസര്‍, അങ്കണവാടിയില്‍ പോയ 4 വയസ്സുകാരന്‍, കാല്‍ നടയാത്രക്കാരന്‍, ഡ്രൈവര്‍, ട്രാഫിക് പൊലീസുകാരന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂര്യാതപമേറ്റവരില്‍ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *