Tue. Nov 26th, 2024
തിരുവനന്തപുരം:

സുപ്രീം കോടതി മുന്‍ ജഡ്ജിയും, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാനുമായ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായി ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി കെ. രാജു, ഒ. രാജഗോപാല്‍ എം.എല്‍.എ, കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, ഉപലോകായുക്ത എ.കെ.ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരള, ഡല്‍ഹി ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ഉത്തരാഖണ്ഡ്, കര്‍ണ്ണാടക ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ്സായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *